World

തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് കോപ്പ എയർലൈൻസ് – man tries to open emergency door mid flight passengers beat him up

തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷനേടി കോപ്പ എയർലൈൻസിലെ യാത്രക്കാർ. വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ കൂട്ടത്തിലെ ഒരു യാത്രക്കാരൻ ശ്രമിച്ചത് വിമാനത്തിനുള്ളിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായി. ബ്രസീലിൽ നിന്ന് പനാമയിലേക്കുള്ള കോപ്പ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിമാനം ഇറങ്ങാൻ 30 മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു യാത്രക്കാരന്റെ പരാക്രമം. ഭക്ഷണ ട്രേയിൽ നിന്നെടുത്ത ഒരു പ്ലാസ്റ്റിക് കത്തി ഉപയോ​ഗിച്ചായിരുന്നു ഇയാൾ വാതിൽ തുറക്കാൻ പോയത്. ഫ്ലൈറ്റിലെ ക്രൂ അംഗങ്ങൾക്ക് ബലവാനായ ഇയാളെ തടയാനും സാധിച്ചില്ല. ഒടുവിൽ സഹയാത്രികർ ബലംപ്രയോ​ഗിച്ച് ഇയാളെ തടയുകയായിരുന്നു.

ദേശീയ സുരക്ഷാ സംഘം വിമാനത്തിൽ പ്രവേശിച്ച് യാത്രക്കാരനെ പുറത്താക്കുകയും ഇയാളെ ജുഡിഷ്യൽ അധികാരികൾക്ക് കൈമാറുമെന്നും സംഭവം സ്ഥിരീകരിച്ചുകൊണ്ട് കോപ്പ എയർലൈൻസ് പ്രസ്താവനയിൽ പറയുന്നു.

STORY HIGHLIGHT: man tries to open emergency door mid flight passengers beat him up