കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റിഅംഗവുമായിരുന്ന പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കാനാണ് തീരുമാനം. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നൽകും.
നിലവിൽ കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ അറസ്റ്റിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. അടിയന്തരമായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
STORY HIGHLIGHT: cpm action against pp divya