ചേരുവകൾ
1. ആവോലി – മൂന്ന്
2. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി – അഞ്ച്–ആറ് അല്ലി
പച്ചമുളക് – രണ്ട്–മൂന്ന്, പിളർന്നത്
നാരങ്ങാനീര് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
4. നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ, പച്ചമുളക് പിളർന്നത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
മീൻ വെട്ടിക്കഴുകി വാൽ കളഞ്ഞ് മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക. രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.
പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത് കിച്ചൺ ടവ്വലിൽ നിരത്തുക.