ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ ഭരണാധികാരിയായി എത്തുമ്പോൾ ഹോണ്ട മാത്രം വലിയ ആശങ്കയിലാണ്. മെക്‌സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് തീരുവ കൂട്ടാനുള്ള ട്രംപിൻ്റെ നീക്കം ബിസിനസിനെ ബാധിക്കുമെന്നാണ് ജപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ വാദം. മെക്‌സിക്കൻ അതിർത്തി കടന്ന് അമേരിക്കയിലേക്ക് കടക്കുന്ന പാസഞ്ചർ കാറുകൾക്ക് കടുത്ത നികുതി ചുമത്തുമെന്ന് മുൻപ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
വാഹന നിർമാതാക്കൾക്ക് പുറമെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ നിർമാതാക്കളിൽ ഒന്നായ ഡെയ്‌കിൻ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ അധികാരകളും, ഇറക്കുമതി തീരുവയെക്കുറിച്ച് സമാനമായ പ്രശ്നങ്ങളാണ്പ റയുന്നത്. എന്നാൽ ഭരണാധികാരികളോടും ഏത് രാജ്യത്തോടും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നാണ് ടൊയോട്ടയുടെ പ്രതികരണം. ഭീഷണിപോലെത്തന്നെ മെക്‌സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ട്രംപ് തീരുവ ഉയർത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. വരാൻ പോകുന്ന മാറ്റങ്ങൾകൊണ്ടൊക്കെ തന്നെ ട്രംപിൻ്റെ പുതിയ നിയമങ്ങളും നയങ്ങളും നീക്കങ്ങളും അറിയാനായി ലോകം കാത്തിരിക്കുകയാണ്.