നാലുമണി ചായക്ക് തയ്യാറാക്കാൻ ഒരു എണ്ണയില്ലാ പലഹാരം തയ്യാറാക്കിയാലോ/ രുചികരമായ ചിക്കൻ മുട്ട അടുക്ക്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ബാറ്റർ തയ്യാറാക്കാൻ
- മുട്ട-4
- മൈദ -ഒരു കപ്പ്
- ഏലക്കായ പൊടി -അര ടീസ്പൂൺ
- ഉപ്പ്
- മുളക് ചതച്ചത്
- വെള്ളം
മറ്റു ചേരുവകൾ
- ചിക്കൻ
- മുളകുപൊടി
- ഗരംമസാല പൗഡർ
- കുരുമുളകുപൊടി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ വേവിക്കണം, അതിനായി ചിക്കനിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തു കുറച്ചു വെള്ളം കൂടി ചേർത്ത് ഒരു പാനിൽ നന്നായി വേവിച്ചെടുക്കണം. ശേഷം വേവിച്ച ചിക്കൻ കഷണങ്ങൾ ഒരു മിക്സി ജാർ ലേക്ക് ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കണം. അടുത്തതായി മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക. നല്ല ബ്രൗൺ നിറം ആയി കഴിഞ്ഞാൽ മസാലപ്പൊടികൾ ചേർത്ത് കൊടുത്ത് ഒപ്പം തന്നെ ചിക്കനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ചു കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം.
ബാറ്റർ തയ്യാറാക്കുന്ന വിധം
അതിനായി ഒരു മിക്സി ജാർ ലേക്ക് മുട്ട ചേർത്തുകൊടുക്കാം. ഒപ്പം മൈദയും, ഉപ്പും ഏലക്കായ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കണം. ഈ ബാറ്ററിലേക്ക് മുളക് ചതച്ചതും കൂടെ ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. ഇനി ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാക്കണം. ഇതിലേക്ക് ബാറ്റർ ഒഴിച്ച് ഒന്നു ചുറ്റിച്ചു എടുക്കുക. കട്ടി ഇല്ലാതെ വേണം ചുറ്റിച്ച് എടുക്കാൻ. ഇതിൻറെ ഒരു സൈഡിൽ ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കണം. മറ്റേ ഭാഗം കൊണ്ട് ഇത് മടക്കാം. മറ്റേ സൈഡിൽ വീണ്ടും ബാറ്റർ ഒഴിച്ചു കൊടുക്കുക. വീണ്ടും ഫില്ലിംഗ് വെച്ച് ഓപ്പോസിറ്റ് സൈഡിൽ നിന്നും മടക്കി കൊടുക്കാം. നാലോ അഞ്ചോ ലെയർ വരെ ഇതുപോലെ ചെയ്തെടുക്കാം. രണ്ടു ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് എടുക്കണം ഇതു മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കാം.