Food

ഉച്ചയൂണിന് ചോറിനൊപ്പം കഴിക്കാൻ രുചികരമായ അയല മീൻ തോരൻ

ഉച്ചയൂണിന് ചോറിനൊപ്പം കഴിക്കാൻ രുചികരമായ അയല മീൻ തോരൻ വെച്ചാലോ/ അതും വളരെ രുചികരമായി എളുപ്പത്തിൽ തന്നെ. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • അയല വ്രലുത് ) – 1
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ചെറിയ ഉള്ളി – 15
  • ഇഞ്ചി
  • കറിവേപ്പില
  • കുടംപുളി – 1
  • പച്ച മാങ്ങ
  • മഞ്ഞൾപ്പൊടി – 1/4 tsp+ 1/4 ടേബിൾസ്പൂൺ
  • മുളക് പൊടി – 1 1/2 ടേബിൾസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിൽ കുടംപുളി കുറച്ചു വെള്ളത്തോടു കൂടി ഒഴിച്ച് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നു തിളപ്പിച്ചെടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി മുറിച്ചു വെച്ച അയല ചേർത്ത് വേവിച്ചെടുക്കുക. അതിനു ശേഷം മീനിൻ്റെ മുള്ളെല്ലാം മാറ്റി മാംസം ഒന്നു കൈ കൊണ്ട് പൊടിച്ചെടുക്കുക. തോരൻ്റെ അരപ്പ് തയ്യാറാക്കാനായി ഒരു കപ്പ് തേങ്ങയിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, 2-3 ചെറിയ ഉള്ളി, 2 പച്ചമുളക് ചേർത്ത് ചതച്ചെടുക്കുക.

ഇനി ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് 10-15 ചെറിയ ഉള്ളിയുo, ഒരു ചെറിയ കഷണം ഇഞ്ചിയും ചതച്ച് നന്നായി വഴറ്റി കൊടുക്കുക. ഇതിലേക്ക് അവശ്യത്തിന് കറിവേപ്പില കൂടി ഇട്ടു കൊടുക്കുക. അതിനു ശേഷം ചതച്ചുവെച്ച തേങ്ങയും ആവശ്യത്തിന് പുളിക്കനുസരിച്ച് പച്ച മാങ്ങയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുത്തു വെച്ചിരിക്കുന്ന മീനും ചേർത്തു കൊടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും 1 tbsp വെളിച്ചെണ്ണയും കൂടി ചേർത്ത് 5 min അടച്ചു വെയ്ക്കുക. അതിനു ശേഷം നന്നായി മിക്സ് ചെയ്തെടുത്താൽ നല്ല അടിപൊളിമീൻ തോരൻ റെഡിയായി.