ഉരുളക്കിഴങ്ങ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാം പൊട്ടറ്റോ വെഡ്ജ്സ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
സോസ് തയ്യാറാക്കാൻ
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി ആറ് മീഡിയം സൈസ് ഉരുളക്കിഴങ്ങ് എടുത്ത് നല്ലതുപോലെ കഴുകിയതിനുശേഷം തൊലിയോട് കൂടി ബോട്ട് ഷേപ്പിൽ കട്ട് ചെയ്യുക. ഇതിനെ ഒരു ബൗളിലേക്ക് ചേർത്തു കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും, തിളച്ച വെള്ളവും ഒഴിക്കുക. ഇത് അരമണിക്കൂർ വെച്ചതിനുശേഷം വെള്ളത്തിൽ നിന്നും എടുത്ത് ടിഷ്യൂ പേപ്പറിന് മുകളിലേക്ക് വയ്ക്കാം. നല്ലതുപോലെ തുടച്ചു മാറ്റിയതിനുശേഷം വീണ്ടും ബൗളിലേക്ക് ചേർത്ത് കൊടുക്കുക. ഇതിനു മുകളിലേക്ക് ഒലിവ് ഓയിൽ ഒഴിച്ചുകൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യാം.
ശേഷം റോസ്മേരി ചെറുതായി കട്ട് ചെയ്തു ചേർക്കാം. ഗ്രേറ്റ് ചെയ്ത ചീസിലേക്ക് ഗാർലിക് പൗഡർ, പപ്രിക്കാ പൗഡർ, ബ്രഡ് ക്രംസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അത് ഉരുളക്കിഴങ്ങിലേക്ക് ചേർത്ത് കൊടുക്കുക. നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കാം. ഇതിനെ ബേക്ക് ചെയ്തെടുക്കണം.
കൂടെ കഴിക്കാനായി ഒരു സോസ് തയ്യാറാക്കാം. അതിനായി കോട്ടേജ് ചീസ് 100 ഗ്രാം, ഒരു ബ്ലെൻഡറിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് നല്ല കട്ടിയുള്ള തൈര് 100 മില്ലി ചേർക്കാം. കൂടെ ഗാർലിക് പൗഡർ, ഒരു ടീസ്പൂൺ പാഴ്സലി ലീഫ്, ഒലിവ് ഓയിൽ 20 മില്ലി എന്നിവയും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യണം. ഇതിനെ ഒരു ബൗളിലേക്ക് ഒഴിക്കാം, അല്പം കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് തയ്യാറാക്കിയ പൊട്ടറ്റോ വെഡ്ജ്സ്നൊപ്പം കഴിക്കാം.