ബോളിവുഡ് താരം സല്മാന് ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക് കണ്ട്രോള് റൂമിലേക്ക്സല്മാന്ഖാന് വധഭീഷണി സന്ദേശം എത്തിയതിന് പിന്നാലെയാണ് നടപടി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരിലാണ് ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്ട്രോള് റൂമിലേക്കാണ് സന്ദേശം എത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാമത്തെ തവണയാണ് സല്മാന്ഖാന് വധഭീഷണി ലഭിക്കുന്നത്.
സല്മാന് ഖാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രാജസ്ഥാന് സ്വദേശി കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പിടിയിലായിരുന്നു. രാജസ്ഥാന് സ്വദേശി ബിക്കാറാം ബിഷ്ണോയിയാണ് അറസ്റ്റിലായത്. ഒരു മാസമായി കര്‍ണാടക ഹാവേരിയില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. സല്‍മാന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.