ബേക്കറിയിൽ നിന്നും കിട്ടുന്ന മസാല കപ്പലണ്ടി ഇനി വീട്ടിലും തയ്യാറാക്കാം, വളരെ എളുപ്പത്തിൽ തന്നെ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കടല
- കടലപ്പൊടി
- അരിപ്പൊടി
- മുളകുപൊടി
- ഗരം മസാല
- ഉലുവപ്പൊടി
- ഉപ്പ്
- വെള്ളം
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് കടല ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് കടലപ്പൊടി, അര കപ്പ് അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അല്പാല്പമായി വെള്ളം ഉപയോഗിച്ച് കുഴച്ച് കപ്പലണ്ടിയിൽ മസാല കോട്ട് ആവുന്നത് വരെ മിക്സ് ചെയ്യണം. ഒരു പാനിൽ എണ്ണയൊഴിച്ച് നല്ലതുപോലെ ചൂടാകുമ്പോൾ കടല ഇതിലേക്ക് ചേർക്കാം കൂടെ കറിവേപ്പിലയും ചേർത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കുക.