നന്നായി പഴുത്ത പഴം സാധാരണ കേടായി എന്നുകരുതി നമ്മൾ കളയാറാണ് പതിവ് എന്നാൽ അതുകൊണ്ട് വളരെ ഹെൽത്തിയായി ഒരു പലഹാരം ഉണ്ടാക്കാം. നന്നായി പഴുത്ത ഭാഗങ്ങൾ കളഞ്ഞ് മിക്സിയിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ നന്നായി അടിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ അൽപം നെയ്യൊഴിച്ച് നന്നായി ഇളക്കി വരട്ടിയെടുക്കുക. ശേഷം പഴ്തിന്റെ അളവിന് ആവശ്യമായ രീതിയിൽ അൽപം ശർക്കരപ്പാനികൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. നാല് പഴമാണെങ്കിൽ അര ഗ്ലാസ് ശർക്കരപ്പാനി എന്ന അളവിൽ എടുക്കുക. ഓരോ തവണ ഇളക്കുമ്പോഴും അൽപ്പാൽപമായി നെയ്യ് ചേർത്തെടുത്താൽ നല്ല രുചിയാണ്. അതിലേക്ക് അൽപം അരിപ്പൊടികൂടി ചേർത്ത് കട്ടകെട്ടാതെ നന്നായി മിക്സ് ചെയ്യുക. അതിലേക്ക് വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. ഈ മിശ്രിതം ഒരു ഇലയിലേക്ക് പരത്തി ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ പഴം കുമ്പിൾ ഇങ്ങനെയാണ് തയ്യാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ പലഹാരം.