Travel

ദേവഭൂമിയിലേക്ക് ഒരു യാത്ര

നാം ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടറിയേണ്ട ഇടം തന്നെയാണ് ദേവഭൂമി എന്ന് കൂടി അറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഈ സ്ഥലങ്ങൾ. ഈ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുകയും നല്ലൊരു പാക്കേജ് കാത്തിരിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

കേദാർനാഥ്, ബദ്രിനാഥ് തുടങ്ങിയ ഇടങ്ങളിൽ ഒരു വർഷം എത്തുന്ന ആളുകളുടെ എണ്ണം അത്രയേറെ അധികമാണ്. മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയങ്ങൾ എല്ലാ വർഷവും ഏകദേശം ആറ് മാസത്തേക്ക് അടച്ചിരിക്കും, വേനൽക്കാലത്ത് (ഏപ്രിൽ അല്ലെങ്കിൽ മെയ്) തുറക്കുകയും ശൈത്യകാലത്തിൻ്റെ ആരംഭത്തോടെ (ഒക്ടോബർ അല്ലെങ്കിൽ നവംബർ) അടയ്ക്കുകയും ചെയ്യും.

രാജ്യത്തിൻറെ സ്വന്തം ട്രാവൽ ഏജൻസിയെന്ന് വിളിക്കാവുന്ന ഐആർസിടിസിയാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളോടെ നിങ്ങൾക്ക് കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി എന്നിവിടങ്ങൾ കാണാൻ കഴിയും. തിരുവനന്തപുരത്ത് നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. ബദ്രിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാര്‍, ഋഷികേശ് എന്നീ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്ന ചാര്‍ധാം വിമാനയാത്രാ പാക്കേജുമായാണ് ഐആര്‍സിടിസി ഇക്കുറി വന്നിരിക്കുന്നത്. മികച്ച സൗകര്യങ്ങളോട് കൂടിയ യാത്ര തന്നെയാണ് ഐആർസിടിസി വാഗ്‌ദാനം. ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ 6 മാസം മാത്രം നടത്തുന്ന അതിവിപുലമായ തീര്‍ത്ഥാടന യാത്രയാണ് ചാര്‍ധാം യാത്ര എന്നറിയപ്പെടുന്നത്. അതിലേക്കാണ് ഇക്കുറി യാത്രക്കാരെ ഐആർസിടിസി ക്ഷണിക്കുന്നത്. ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി എന്നിവയാണ് പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ.