യൂട്യൂബ് വ്ലോഗർ അര്‍ജ്യു എന്ന അര്ജുന് സുന്ദരേശനും അപർണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായി വളരെ ചുരുക്കത്തിലായിരുന്നു വിവാഹം. അവതാരകയും മോഡലുമാണ് അപര്‍ണ പ്രേംരാജ്. കഴിഞ്ഞ ജൂലൈയില്‍ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയുമാണ് അർജുൻ അപർണയുമായി പ്രണയത്തിലാണെന്ന കാര്യം പങ്കുവെച്ചത്.
ചുവന്നസാരിയിൽ അതിസുന്ദരിയായി ലളിതമായ മെയ്ക്കപ്പിലായിരുന്നു വധുവായി അപർണയെത്തിയത്. വെള്ള കസവുമുണ്ടും ഷർട്ടുമായുരുന്നു അർജുന്റെ വേഷം. വിവാഹം ആരെയും അറിയിക്കാതെ രഹസ്യമായി നടത്തിയതിലുള്ള വിഷമം ആരാധകർ കമന്റ് ബോക്സിലൂടെ പങ്കുവെക്കുന്നുണ്ടെങ്കിലും ഇരുവർക്കും സന്തോഷത്തോടെയുള്ള ജീവിതമുണ്ടാകട്ടെയെന്നും ആരാധകർ ആശംസിക്കുന്നു.