Kerala

സിപിഐഎം ദിവ്യയെ സംരക്ഷിക്കുകയാണ് കൂടെ പോലീസിന്റെ സഹായവും; കെ സുരേന്ദ്രന്‍ – k surendrans response on divyas bail

പോലീസിന്റെ സഹായവും ദിവ്യക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു

നവീന്‍ ബാബുവിന്റെ മണത്തില്‍ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐഎം ദിവ്യയെ സംരക്ഷിക്കുകയാണ്. പോലീസിന്റെ സഹായവും ദിവ്യക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പാലക്കാട് ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ വിവരം ചോര്‍ന്നത് പൊലീസില്‍ നിന്നാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ ഒരു വിഭാഗമാണ് വിവരം ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇന്ന് വൈകീട്ടാണ് ജാമ്യം ലഭിച്ച പി പി ദിവ്യ ജയില്‍ മോചിതയായത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം. അഭിഭാഷകനും പാര്‍ട്ടി നേതാക്കളും ദിവ്യയെ ജയിലിന് പുറത്ത് സ്വീകരിച്ചു. കൂടാതെ പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു.

STORY HIGHLIGHT: k surendrans response on divyas bail