Celebrities

ലഹങ്കയിൽ സൂപ്പർ സുന്ദരിയായി മാളവിക മോഹനൻ; പുത്തൻ ഫോട്ടോഷൂട്ട്

ദീപാവലിയോടനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മോഹനൻ. ദീപാവലിയോടനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഒരുപാട് ചിത്രങ്ങൾ എടുത്തിരുന്നെങ്കിലും തിരക്ക് കാരണം അവ പങ്കുവയ്ക്കാൻ സാധിച്ചില്ലെന്നും ഒരാഴ്ച വൈകിയെങ്കിലും അവ ഇപ്പോൾ പോസ്റ്റ് ചെയ്യുകയാണെന്നും മാളവിക ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

ലഹങ്ക ധരിച്ചാണ് മാളവിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ബീഡ്സ്, എംബ്രോയിഡറി വർക്കുകൾ കൊണ്ടു സമ്പന്നമായ ലഹങ്കയ്ക്ക് പ്ലഞ്ചിങ് മോഡൽ നെക്‌ലൈൻ നൽകിയിരിക്കുന്നു. മിനിമൽ മേക്കപ്പും ഓപ്പൺ ഹെയർസ്റ്റൈലും മാളവികയുടെ ലുക്ക് പൂർണമാക്കി. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും മോതിരവും അണിഞ്ഞിരിക്കുന്നു.

മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്.