Health

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ; എങ്കിൽ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ലുകളുടെ ആരോഗ്യമാണ് ഒരു വ്യക്തിയുടെ ശുചിത്വമായി കണക്കാക്കുന്നത് .മധുരത്തിന്റെ ഉപയോ​ഗം, പുകയില ഉപയോ​ഗം, ദന്തശുചിത്വം ഇല്ലായ്മ, മദ്യോപയോ​ഗം തുടങ്ങിയവയാണ് വായിലുണ്ടാകുന്ന പലരോ​ഗങ്ങൾക്കും പിന്നിൽ. അതിനാൽ വായുടെ ആരോ​ഗ്യം കാക്കാൻ ഉതകുന്ന വഴികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

വായുടെ ആരോ​ഗ്യത്തിന് ചില ടിപ്സ് നോക്കാം. വായിലെ വരൾച്ച നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണം രാവിലെ ഭക്ഷണത്തിന് മുൻപും വൈകുന്നേരം ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കണം. മുകളിൽ നിന്ന് താഴേക്കും തിരിച്ചുമാണ് പല്ല് തേയ്ക്കേണ്ടത്. പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ പേസ്റ്റ് എടുക്കരുത്. പയറുമണിയോളം മാത്രമേ എടുക്കാവൂ നാക്ക് വൃത്തിയാക്കാൻ ബ്രഷിൻ്റെ ബ്രിസിലുകൾ ഉപയോഗിക്കാം.

ആറുമാസത്തിലൊരിക്കൽ നിർബന്ധമായും ദന്തപരിശോധന നടത്തണം. രാത്രി പല്ല് വൃത്തിയാക്കിയതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക. അമ്ല രസമുള്ള ഭക്ഷണം കഴിച്ചയുടൻ പല്ല് ബ്രഷ് ചെയ്യാതിരിക്കുക. ഇനാമൽ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ട്. പല്ല് വരുന്ന പ്രായം മുതൽ കുട്ടികളിലെ ദന്തപരിചരണത്തിൽ(Oral health) പ്രത്യേക ശ്രദ്ധ നൽകണം. അതിനായി വിദഗ്‌ധ ഡോക്‌ടർമാരുടെ സഹായം തേടാം. ദന്തക്ഷയം തുടക്കത്തിലെ ചികിത്സിക്കണം. രോഗം തിരിച്ചറിയാൻ എത്രത്തോളം നേരത്തെ സാധിക്കുന്നുവോ അത്രത്തോളം ഫലപ്രദമായി ചികിത്സിക്കാനാവും. സ്വയം ചികിത്സ ആപത്താണ് ഡോക്‌ടറെ കണ്ടതിനു ശേഷം മാത്രം മരുന്നുകൾ കഴിക്കുക.
വർഷത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തി പല്ലുകളുടെയും മോണയുടെയും ആരോഗ്യം വിലയിരുത്താം. നമ്മുടെ ശരീരത്തിന് ഊർജവും പോഷണവും നൽകുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോ​ഗ്യകരമായ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുന്നത് ഭക്ഷണങ്ങളുടെ പോഷകമൂല്യം പൂർണമായും ലഭിക്കാൻ സഹായിക്കും.

ചെറിയ അസ്വസ്ഥതകൾ മാത്രമോ അല്ലെങ്കിൽ ​ഗുരുതരമായ അവസ്ഥയോ വരെ എത്തുന്ന ആരോ​ഗ്യ പ്രശ്നമാണ് വായുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ദന്തക്ഷയം, മോണ രോഗങ്ങൾ, വായ് നാറ്റം, വായിലെ ക്യാൻസർ തുടങ്ങി നിരവധി പ്രശ്നങ്ങൾ വായുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ ചെറിയ അസ്വസ്ഥതകൾ മുതൽ അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ അവസ്ഥകൾ വരെയാകാം. വായുടെ ശുചിത്വം പ്രധാനമായി കരുതുകയും പതിവായി ദന്ത സംരക്ഷണം ശീലമാക്കുകയും ചെയ്യുന്നതിലൂടെ, വായുമായി ബന്ധപ്പെട്ട രോ​ഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാനും വായുടെ ആരോ​ഗ്യം മികച്ചതാക്കാനും സാധിക്കും.

ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണയെങ്കിലും പല്ല് തേക്കുക. പല്ലിൻ്റെ എല്ലാ പ്രതലങ്ങളും വൃത്തിയാക്കുക. ബാക്ടീരിയയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി നാവിൻ്റെ ഉപരിതലം മൃദുവായി ബ്രഷ് ചെയ്യുകയോ സ്ക്രാപ്പ് ചെയ്യുകയോ വേണം. ടൂത്ത് ബ്രഷ് എത്താത്ത പല്ലുകൾക്കിടയിലും മറ്റും കുടുങ്ങിയ ഭക്ഷണ കണികകളും പ്ലാക്കുകളും ഒഴിവാക്കാൻ ഫ്ലോസിംഗ് സഹായിക്കും.