വീട്ടില്‍ ബാക്കി വരുന്ന ചോറ് കളയാറാണ് പതിവ്. എന്നാല്‍ അത് ഇനി കളയേണ്ടിലരില്ല. വീട്ടില്‍ ബാക്കി വരുന്ന ചോറ് കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയാലോ?… അതും വെറും മണ്ട് മിനിറ്റില്‍ ഉണ്ടാക്കാവുന്നതും ഏറെ സ്വാദിഷ്ടവുമായ വിഭവമാണിത്. കുറഞ്ഞ ചേരുവകള്‍ മാത്രം.
ചേരുവകള്‍
ബാക്കി വന്ന ചോറ് -2കപ്പ്
പഞ്ചസാര-3-5സ്പൂണ്‍ മധുരം അനുസരിച്ച്
വാനില എസ്സെന്‍സ്-1 സ്പൂണ്‍
കറുവപ്പട്ട-1ചെറിയ കഷണം(കാല് സ്പൂണ്‍)
പാല്-1കപ്പ്
മുട്ട-1
ടുട്ടി ഫ്രൂട്ടി- കുറച്ച്
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാറില്‍ ഒരു കപ്പ് ചോറ്, കുറച്ച് പാല്, മുട്ട, പഞ്ചസാര, അരസ്പൂണ്‍ വാനില എസ്സെന്‍സ് എന്നിവ ഒഴിച്ച് അരച്ചെടുക്കുക.
ഒരു പാന്‍ വെച്ച് ചൂടാക്കി അതിലേക്കു ബാക്കി പാല് ഒഴിച്ച് ചൂടാവുമ്പോള്‍ ബാക്കി കപ്പ് ചോറ് ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു അരച്ചുവെച്ച മിക്സ് കൂടെ ചേര്‍ത്ത് കുറുക്കുക.അതിലേക്ക് കറുവപ്പട്ട പൊടിയോ കഷ്ണങ്ങളോ ചേര്‍ത്ത് മിക്സ് ചെയ്യുക. അരസ്പൂണ്‍ വാനില എസ്സന്‍സ് കൂടെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ടുട്ടി ഫ്രൂട്ടി കൊണ്ട് അലങ്കരിക്കുക ചെയ്യുക .