നാലുമണി ചായക്ക് രുചികരമായി എന്തെങ്കിലും കിട്ടിയാൽ ഹാപ്പി ആയി അല്ലെ? വളരെ എളുപ്പത്തിൽ രുചികരമായ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? രുചികരമായ ബ്രഡ് പോക്കറ്റ് തയ്യാറാക്കാം ഇതിനു വേണ്ട ചേരുവകൾ
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- എണ്ണ
- സവാള -രണ്ടെണ്ണം
- ക്യാപ്സിക്കം -ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി -അര ടേബിൾ സ്പൂൺ
- മല്ലിയില
- ഉപ്പ്
- കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ
- മുളകുപൊടി -കാൽ ടീസ്പൂൺ
- ഗരം മസാല -കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം
ആദ്യം ചിക്കൻ കഷണങ്ങൾ മിക്സി ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് മാറ്റിവയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ചേർത്തു കൊടുക്കാം, നന്നായി ചൂടായി വരുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റി എടുക്കാം ,ഇതിലേക്ക് ക്യാപ്സിക്കം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റണം. ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം ,ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കണം. ഇനി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നുകൂടെ വേവിക്കാം, ശേഷം ഫ്ലെയിം ഓഫ് ചെയ്യാം.
ആവശ്യമായ ചേരുവകൾ
- ബ്രഡ് സ്ലൈസ് -ആറെണ്ണം
- ബ്രഡ് ക്രംബ്സ്
- മുട്ട -രണ്ടെണ്ണം
- ഉപ്പ്
- വെള്ളം
- ചില്ലി ഫ്ളെക്സ്
- ക്യാരറ്റ്
- ക്യാപ്സിക്കം
- സവാള
- ക്യാബേജ്
- മയോണൈസ്
- കോമൺ ചിക്കൻ ഫില്ലിംഗ്
തയ്യാറാക്കുന്ന വിധം
ബ്രഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റണം. കട്ട് ചെയ്ത് മാറ്റിയ ബ്രൗൺ ഭാഗം മിക്സിയിലടിച്ച് ബ്രഡ് ക്രമ്സ് ആക്കി മാറ്റി വെക്കാം. ഒരു ബൗളിൽ മുട്ട ചേർത്ത് കൊടുത്തു അതിലേക്ക് ഉപ്പും ചില്ലി ഫ്ലേക്ക്‌സും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാം. സൈഡ് കട്ട് ചെയ്ത ചെയ്ത ബ്രെഡ് രണ്ടെണ്ണം എടുത്ത് ഒരുപോലെ വെച്ചതിനുശേഷം മുട്ട മിക്സിയിൽ നന്നായി ഒന്ന് മുക്കി എടുക്കണം. ശേഷം ബ്ലഡ് ക്രമ്സ് കോട്ട് ചെയ്ത് എടുക്കാം. എല്ലാ ബ്രെഡും ഇതുപോലെ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷിക്കാം. കുറച്ചുസമയം കഴിഞ്ഞ് എടുത്ത് എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കണം. ശേഷം നടുഭാഗം കട്ട് ചെയ്യാം.
നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിക്സിലേക്ക് ചെറുതായരിഞ്ഞ ക്യാരറ്റ്, ക്യാബേജ്, ക്യാപ്സികം കറിവേപ്പില ഇവയെല്ലാം ചേർത്തു കൊടുത്തു. ഒപ്പം മയോണൈസ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം. കട്ട് ചെയ്തു വച്ചിരിക്കുന്ന ബ്രഡ് പോക്കറ്റിനകത്തേക്ക് ഈ മിക്സ് നിറച്ചു കൊടുക്കാം.