എത്ര കഴിച്ചാലും മതിയാവില്ല ഈ പാൽ പുട്ട്. രാവിലെ ഈ പുട്ട് തയ്യാറാക്കിനോക്കൂ. സ്വാദിഷ്ടമായ ഈ പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പുട്ടുപൊടിയിലേക്ക് ഉപ്പ് ചേർത്ത് യോജിപ്പിച്ച് വെള്ളമൊഴിച്ചു മാറ്റിവയ്ക്കുക. കുറച്ചു സമയം വെച്ചതിനുശേഷം കൈകൊണ്ട് ഉടയ്ക്കുക. ഈയൊരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കാം. ഇതിലേക്ക് ചില തേങ്ങ ചേർത്ത് റോസ്റ്റ് ചെയ്യുക. ശേഷം നട്സ് ചേർത്ത് മിക്സ് ചെയ്യാം. പിന്നെ പഞ്ചസാരയും ക്യാരറ്റും ചേർക്കാം. എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ഇതിനെ പുട്ടുപൊടിയിലേക്ക് ചേർക്കുക. കൂടെ പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കുക.