വീടുവിട്ട് ഹോസ്റ്റലിലും ജോലിക്കുമൊക്കെയായി നിൽക്കുന്നവർക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണ് പച്ചമുട്ടച്ചോറ്. ഒരു തമിഴ്നാടൻ വിഭവമാണ് പച്ചമുട്ടച്ചോറ്. ഇതിനായി മൂന്ന് ചെറിയ ഉള്ളി , രണ്ട് പച്ച മുളക്, ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, രണ്ട് വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക. ഈ അരപ്പിൽ അൽപം ഉപ്പുകൂടി ചേർത്ത് എണ്ണയിലിട്ട് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് മുട്ടകൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കണം. ഇതിലേക്ക് കാൽ ടീസ്പൂൺ ഗരംമസാല, മഞ്ഞൾപ്പൊടി എന്നിവകൂടി ചേർക്കണം. നന്നായി വേവിച്ചെടുത്ത് കഴിഞ്ഞാൽ ഒരു കപ്പ് ചോറു ചേർത്ത് നന്നായി മിക്സ് ചെയ്യുക. മൂന്ന് മിനിറ്റ് നന്നായി ഇളക്കിയെടുത്താൽ ചൂടുള്ള പച്ചമുട്ടച്ചോറ് റെഡി.