ചേരുവകൾ
ഉണക്കച്ചെമ്മീൻ
ചുവന്നുള്ളി
തേങ്ങാ
മാങ്ങാ
വെളുത്തുള്ളി
പച്ചമുളക്
ഇഞ്ചി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഈ ഒരു ഉണക്കച്ചെമ്മീൻ ചമ്മന്തി തയ്യാറാക്കുവാൻ ആദ്യം തന്നെ ചെമ്മീൻ ഫ്രൈ ചെയ്തെടുക്കണം. ഇതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് ചെമ്മീൻ ഇട്ടു ലോ ഫ്ലെയ്മിൽ ഇട്ടു ഫ്രൈ ചെയ്യുക. ഇതിലേക്ക് ചെറിയുള്ളി കൂടി ഇട്ടു കൊടുക്കുക. ചെറിയുള്ളി ബ്രൗൺ കളർ ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. തേങ്ങാ, മാങ്ങാ, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കണം. കൂടെ ചൂടാറിയ ചെമ്മീൻ കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്.