അന്തരിച്ച നടൻ കൊല്ലം സുധിയുടെ ജീവൻ നഷ്ട്ടപ്പെടാൻ ഇടയാക്കിയ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ബിനു അടിമാലി. അപകട ദിവസത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ബിനു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരിക്കണമെന്ന് സുധി വാശിപിടിച്ചു, ആര് ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞുനൽകിയില്ല. അന്നത്തെ ദിവസത്തെ അവന്റെ പെർഫോമൻസും ആത്മാർത്ഥതയും ഒക്കെ എന്തോ സംഭവിക്കാൻ പോകുന്ന ഫീൽ ആയിരുന്നു. ഇപ്പോഴും അതിന്റെ ഷോക്ക് മാറിയിട്ടില്ലെന്നും ബിനു പറയുന്നു. വേറെ വണ്ടി ഉണ്ടായിട്ടും ഒന്നിച്ചു സംസാരിച്ചുപോകാൻ അപകടം സംഭവിച്ച വാഹനം തന്നെ സുധി തിരഞ്ഞെടുത്തത് വിധിയാകാം. അപകടം നടന്നത് അറിഞ്ഞില്ല ഒരു ഉറക്കം ഉണർന്നപ്പോൾ എല്ലാവരും ഓടുന്നത് ആണ് കണ്ടത്. ആശുപത്രിയിൽ എത്തിയപ്പോൾ മാത്രമാണ് സുധി നമ്മളെ വിട്ടുപോയി എന്ന കാര്യം ഞെട്ടലോടെ കേട്ടത് എന്നും ബിനു അടിമാലി പറയുന്നു. ഇപ്പോഴും സുധി ഇല്ലെന്ന കാര്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും ബിനു വേദനയോടെ ഓർമ്മകൾ പങ്കുവെച്ചു.