Health

ഇത്രയും അടിപൊളി ആയിരുന്നോ മീൻ ​ഗുളിക ; ​ഗുണങ്ങൾ നോക്കാം

നിരവധി ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മീൻ ​ഗുളിക അഥവാ ഒമേ​ഗ 3 ഫാറ്റി ആസിഡ്. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും മത്സ്യങ്ങളുടെ തൊലിയിൽ നിന്നുമാണ് മീൻ എണ്ണ എടുക്കുന്നത്. ദിവസവും ഒരു മീനെണ്ണ ​ഗുളികയെങ്കിലും കഴിക്കണം എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറുള്ളത്. മീൻ ​ഗുളിക കഴിക്കുന്നവരിൽ ഹൃദ്രോ​ഗം വരാനുള്ള സാധ്യത വളരെ കുറവാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയെയും ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ഒരു മീൻ ​ഗുളിക വീതം നൽകുന്നത് പ്രതിരോധ ശേഷി ഉയർത്താൻ ​ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബുദ്ധിവികാസത്തിനും വളരെ നല്ലതാണ് മീൻ ​ഗുളിക. അമിതവണം മൂലം പ്രയാസമനുഭവിക്കുന്നവർക്കും മീൻ ​ഗുളിക നല്ലൊരു പ്രതിവിധിയാണ്.

മീൻ ​ഗുളികയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ അര്‍ബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നതിനാൽ ക്യാൻസറിനെ ചെറുക്കാൻ കഴിയും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്താനും സഹായിക്കും. പ്രായമായവർ നിർബന്ധമായും ദിവസവും മീൻ ​ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിനും വളരെ നല്ലതാണ് മീൻ ​ഗുളിക. സ്ഥിരമായി മീൻ ​ഗുളിക കഴിച്ചാൽ ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടാനും ചര്‍മ്മത്തെ മിനുസമുളളതാക്കാനും ഇത് സഹായിക്കും.

Tags: omega 3