ചേരുവകൾ
അരിപ്പൊടി – 2 കപ്പ്
ഉപ്പ് – 1 സ്പൂൺ
എണ്ണ – 4 സ്പൂൺ
ശർക്കര – 200 ഗ്രാം
തേങ്ങ – 1/2 മുറി തേങ്ങ ചിരകിയത്
ഏലയ്ക്ക – 1 സ്പൂൺ
മഞ്ഞളിന്റെ ഇല – 4 എണ്ണം
വെള്ളം – 2 ഗ്ലാസ്
ചെറുപയർ പരിപ്പ് – 1 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം..
ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അത് നന്നായിട്ട് അലിഞ്ഞു കഴിയുമ്പോൾ അതിലേക്ക് തേങ്ങയും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് എല്ലാം മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല കട്ടിയിലാക്കി എടുത്തു മാറ്റിവയ്ക്കുക. അതിനുശേഷം ചെയ്യേണ്ടത് ഇടിയപ്പത്തിന്റെ മാവ് ഒരു പാത്രത്തിലേക്ക് ഇട്ട്, ഉപ്പും, എണ്ണയും, തിളച്ച വെള്ളവും ഒഴിച്ച് കുഴച്ചെടുത്തു ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ച് ഇടിയപ്പത്തിന്റെ അച്ചിലേക്ക് നിറച്ചു കൊടുത്തതിനു ശേഷം മഞ്ഞളിന്റെ ഇല നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് കുറച്ച് എണ്ണ തടവിയതിനുശേഷം ഇടിയപ്പത്തിന് പിഴിയുന്ന പോലെ ഇതിലേക്ക് പിഴിഞ്ഞൊഴിച്ച് തയ്യാറാക്കി വെച്ചിട്ടുള്ള മധുരം ഇതിനുള്ളിലേക്ക് വെച്ചുകൊടുത്ത് ഇല കൊണ്ട് തന്നെ മടക്കി, ഇഡ്ലി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്.