മന്ത്രി ഒ.ആർ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടയിലാണ് സംഭവം. ഇന്നലെ വൈകീട്ട് മലപ്പുറം വഴിക്കടവിൽ എത്തിയപ്പോഴാണ് ചങ്ങാടത്തിൽ കുടുങ്ങിയത്. പുന്നപ്പുഴ കടക്കാൻ ശ്രമിക്കുകയായിരുന്നു മന്ത്രി. മറ്റ് എൽ ഡി എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചങ്ങാടം മുന്നോട്ട് നീങ്ങാനാകാതെ പുഴയിൽ കുടുങ്ങിപ്പോയതിനെത്തുടർന്ന് പൊലീസും, നാട്ടുകാരും, തണ്ടര്‍ബോള്‍ട്ട് സംഘവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.