കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഈസി ഓട്ടയപ്പം ഉണ്ടാക്കാം. ഒരു കപ്പ് റവയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ തേങ്ങ, അൽപ്പം പഞ്ചസാര ഉപ്പ് എന്നിവ മിക്സിയുടെ ജാറിൽ ഇളം ചൂടുവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് കൂടിച്ചേർത്ത് ഇരുപത് മിനിറ്റ് മാറ്റിവെക്കുക. 20 മിനിറ്റിനുശേഷം ചുട്ടെടുത്ത് ചൂടോടെ കഴിച്ചുനോക്കൂ അസാധ്യരുചിയായിരിക്കും. ഇറച്ചിക്കറിക്ക് ഒപ്പവും അല്ലെങ്കിൽ അൽപ്പം നെയ്യും പഞ്ചസാരയും ചേർത്തും കഴിക്കാൻ അടിപൊളിയാണ് ഈ ഓട്ടയപ്പം.