കുളി കഴിഞ്ഞാൽ തലയിൽ രാസ്‌നാദിപ്പൊടി നെറുകിൽ തിരുമ്മണം എന്ന് കുട്ടിക്കാലത്ത് കേട്ടിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ല. അത്രമേൽ സുപരിചിതമായിരിക്കും ഓരോ മലയാളിക്കും രാസ്നാദി ചൂർണവും അതിന്റെ മണവും. 23 ഔഷധസസ്യങ്ങളുടെ അപൂർവ സംയോജനമാണ് രാസ്നാദി ചൂർണം. ശരീരത്തിൽ ശിരസ്സിനുള്ളത് വളരെ വലിയ പങ്കാണ്. അതുകൊണ്ടുതന്നെ ശരസ്സിൽ എന്ത് ഉപയോഗിച്ചാലും അത് ശരീരത്തിൽ മുഴുവൻ പ്രതിബലിക്കും. ആയുർവേദത്തിൽ ശിരസിൽ പ്രയോഗിയ്ക്കുന്ന ധാര, വസ്തി പോലുളളവയ്ക്ക് പ്രാധാന്യമേറുന്നതിന്റെ കാര്യവും ഇതാണ്. കഫക്കെട്ട്, മറ്റ് അണുബാധകൾ എന്നിവയ്ക്കൊക്കെ ഒരു പ്രതിവിധിയാണ് രാസ്നാദിപ്പൊടി. ദേവദാരം, അശ്വഗന്ധ, ചിറ്റരത്ത തുടങ്ങിയവയുടെ ഔഷധമൂല്യം രാസ്നാധിയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റ ഉടനെയുളള തുമ്മലിനെയൊക്കെ തടഞ്ഞുനിർത്താൻ രാസ്നാദിപ്പൊടിക്ക് കഴിയും. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടെയുണ്ടാകുന്ന ചുമ, പനി, ജലദോഷം എന്നിവയൊക്കെ തടഞ്ഞുനിർത്താൻ ചെറുപ്പത്തിലെ രാസ്നാദി ചൂർണം ശിരസ്സിൽ തിരുമ്മുന്നത് ശീലമാക്കുന്നതാണ് നല്ലതാണ്. പണ്ടുകാലത്തെ പല ശീലങ്ങളും അന്ധവിശ്വാസം എന്നുപറഞ്ഞ് തള്ളിക്കളയാറുണ്ടെങ്കിലും ചിലചിനെങ്കിലും പിന്നിൽ ഇത്തരത്തിൽ ആരോഗ്യപരമയാ വസ്തുകൾ കൂടിയുണ്ട്.