എളുപ്പത്തിൽ വീട്ടിൽ തന്നെ ഓവൻ ഇല്ലാതെയും ഒരു അടിപൊളി ഗീ ബിസ്ക്കറ്റ് ഉണ്ടാക്കാം. 250 ഗ്രാം അളവിൽ ഒരു കപ്പ് മൈദ എടുക്കുക. 7 ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർക്കുക. രുചികൂടനായി കാൽ ടീസ്പൂൺ അളവിൽ വാനില എസൻസ് അല്ലെങ്കിൽ ഏലക്കാപൊടി ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഉരുക്കിയ കാൽ കപ്പ് നെയ്യ് അൽപ്പാല്പമായി ചേർത്ത് കുഴക്കുക. ഉരുട്ടിയെടുക്കാൻ പാകത്തിന് ആകുമ്പോൾ നെയ്യ് ചേർത്ത് കുഴക്കുന്നത് നിർത്തുക. ചെറിയ ഉരുളകൾ ആക്കി എടുക്കുക. ബട്ടർ പേപ്പർ വെച്ച് ഓവനിൽ വെച്ച് അടിപൊളി കൂക്കീസ് തയ്യാറാക്കി എടുക്കാം. ഗ്യാസ് അടുപ്പിൽ വെച്ചും ഇത് ചെയ്തെടുക്കാം. സ്റ്റീൽ പ്ലേറ്റിൽ ബട്ടർ പേപ്പർ വെച്ച് അടികട്ടിയുള്ള പത്രത്തിനുമുകളിൽ കുറഞ്ഞ തീയിൽ 20 മിനിറ്റ് അടച്ചുവെച്ചും കൂക്കീസ് തയ്യാറാക്കാം.