India

പൊട്രോൾ പമ്പിലെ ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടി; യുവാവ് അറസ്റ്റിൽ

23കാരനായ യുവാവിനെയാണ് പെട്രോൾ പമ്പ് മാനേജറുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.

പൊട്രോൾ പമ്പിലെ ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മിസോറാമിലെ ഐസ്വാളിലാണ് സംഭവം. പമ്പിലെത്തിയ യുവാവ് പണം സ്വന്തം അകൗഡിലേക്ക് വരുന്ന വിധത്തിലാണ് ക്യുആർ കോഡ് മാറ്റി ഒട്ടിച്ചത്. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോൾ പമ്പ് മാനേജറാണ് പൊലീസിൽ പരാതി നൽകിയത്. 23കാരനായ യുവാവിനെയാണ് പെട്രോൾ പമ്പ് മാനേജറുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവാവ് പൊട്രോൾ പമ്പിലെത്തിയത്. 2,315 രൂപയാണ് ഇയാൾ ക്യുആർ കോഡ് വഴി തട്ടിയെടുത്തത്. ഇതിൽ 890 രൂപ പൊട്രോൾ അടിച്ച ഒരാൾക്ക് തിരികെ നൽകിയതായി പൊലീസ് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1,425 രൂപ ചെലവാക്കിയതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.