മുംബൈയിലെ ഒരു കോളേജില്‍ പ്രമോഷന് പരിപാടിക്കായി എത്തിയ വിജയ് ദേവരകൊണ്ട സ്റ്റെപ്പില്‍ തെന്നിവീഴുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ താരത്തിന്റെ ഈ വീഴ്ച്ച സ്വബോധതത്തോടെയല്ലെന്നും ലഹരി ഉപയോഗത്താൽ ആണെന്നുമൊക്കെ വ്യാപകമായി വിമർശനങ്ങൾ ഉയരുകയുണ്ടായി.
ഈ ട്രോളുകള്‍ക്ക് നടന്റെ ആരാധകര്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ച എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എങ്കിലും വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ വലിയ രീതിയില്‍ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ എത്തി. ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ്.
View this post on Instagram
താന്‍ വീഴുന്ന രംഗം പങ്കുവച്ചു കൊണ്ട് തന്നെയാണ് താരത്തിന്റെ പ്രതികരണം. ‘ഞാന്‍ വീണു, അത് ഭയങ്കരമായ രീതിയില്‍ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ നമുക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിയുക.’ വിജയ് ദേവരകൊണ്ട പറഞ്ഞു.
STORY HIGHLIGHT: vijay devarakonda reacts to trolls on slipping video