ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. കഞ്ഞിവെള്ളം വില കുറഞ്ഞ വസ്തുവാണെന്ന് വെച്ച് തള്ളിക്കളയേണ്ടതില്ല. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന കഞ്ഞിവെള്ളം വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജം പകരാന്‍ കഞ്ഞിവെള്ളത്തിന് സാധിക്കും.
കഞ്ഞിവെള്ളത്തില്‍ വലിയ അളവില്‍ അന്നജം അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ മറ്റുപലതരം പോഷകങ്ങളും ഇതിലുണ്ട്. വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, ഫൈബര്‍, സിങ്ക്, മാംഗനീസ് എന്നിവയുടെ നല്ലൊരു സ്രോതസ്‌കൂടിയാണിത്. ഇതില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കിൽ, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.
അമിതഭാരം കുറയ്ക്കാനും, രോഗ പ്രതിരോധശേഷി കൂട്ടാനും, ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിനും കഞ്ഞിവെള്ളത്തിന്റെ ഉപയോഗം ഏറെ നല്ലതാണ്. മാത്രമല്ല ആരോഗ്യ സംരക്ഷണം പോലെ തന്നെ ചർമ്മ സംരക്ഷണത്തിനും കഞ്ഞിവെള്ളം ഉപയോഗപ്രധാമാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും സഹായിക്കും. അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. കൂടാതെ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. അതിനാൽ കഞ്ഞിവെള്ളത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞിരിക്കുക.
STORY HIGHLIGHT: benefits of drinking rice water