ഇന്നത്തെ കാലത്ത് തടി പ്രായമായവരെ മാത്രമല്ല, കുട്ടികളെ വരെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമായി മാറിയിരിയ്ക്കുന്നു. അതുകൊണ്ട്തന്നെ തടി കുറയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് കൂടുതൽ ആളുകളും. തടി കുറയ്ക്കാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ക്കൊപ്പം സഹായിക്കുന്ന പല വിത്തുകളിൽ ഒന്നാണ് ചിയ സീഡുകള്‍. പോഷകങ്ങളുടെ കലവറയായ ചിയാ സീഡ്സ്. നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ഇവ വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ചെറിയ കറുത്ത വിത്തുകളാണ് ചിയ സീഡുകള്‍. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. 100 ഗ്രാം ചിയ സീഡുകള്‍ എടുത്താല്‍ ഇതില്‍ 456 കലോറി ഊര്‍ജമുണ്ട്. കൂടാതെ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചിയ വിത്ത് കുതിർത്ത വെള്ളം രാവിലെ കുടിക്കുന്നത് ദിവസത്തെ മുഴുവൻ ഊർജം പ്രദാനം ചെയ്യാൻ സഹായിക്കും. മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇവ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാൻ മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള ഇറിറ്റബിൾ ബവൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും, ചർമത്തിന്റെ ആരോഗ്യത്തിനും ചിയ വിത്തുകൾ ഗുണം ചെയ്യും. പാലിലുള്ളത്രത്തോളം കാല്‍സ്യം ഈ വിത്തുകളിലുമുണ്ട്. പാലുല്‍പന്നങ്ങള്‍ കഴിയ്ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.
തലേ ദിവസം ഒരു ടേബിൾ സ്പൂൺ ചിയ സീഡുകൾ വെള്ളത്തിൽ ഇട്ട് കുതിർത്തുക. ഇത് രാവിലെ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്തിളക്കി വെറും വയറ്റിൽ കുടിക്കാവുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായിക്കും.
STORY HIGHLIGHT: potential benefits of chia seeds