ചേരുവകൾ
ഉള്ളി വലിയ ക്യൂബുകളാക്കി മുറിച്ചുവച്ചത്
2 ടേബിൾസ്പൂൺ ഓയിൽ
1 പച്ചമുളക് കീറിയത്
9 വെളുത്തുള്ളി,
1 കഷ്ണം ഇഞ്ചിയരിഞ്ഞത്
മല്ലിപൊടി
കാശ്മീരി മുളക്പൊടി
ചെറിയ ജീരകം
തക്കാളി
മഞ്ഞൾ പൊടി
ഉപ്പ്
ഗ്രീൻപീസ്
ബട്ടർ
ഗരംമസാല
വെള്ളം
തയ്യാറാക്കുന്ന വിധം
അതിനായി ആദ്യം ഒരു കടായി അടുപ്പത്തു വെക്കുക. കടായി നന്നായി ചൂടായശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ഉള്ളി വലിയ ക്യൂബുകളാക്കി മുറിച്ചുവച്ചത്, 1 പച്ചമുളക് കീറിയത് എന്നിവ ചേർത്ത് വഴറ്റുക.ഇതൊന്ന് വഴന്നുവന്ന ശേഷം 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചിയരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. നന്നായി വഴന്നുവന്ന ശേഷം 2 തക്കാളി വലുതായി മുറിച്ചുവച്ചത് ചേർക്കുക. തക്കാളി കൂടി നന്നായി അലിഞ്ഞു വന്നതിനു ശേഷം തീ ഓഫ് ചെയ്യുക. ഇതിനി തണുക്കാനായി വെക്കുക. ഇതിനി മിക്സിയിലേക്കിട്ട് നന്നായി പേസ്റ്റ് ആക്കി അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ചെറിയ ജീരകം, 1 സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കുക. അരപ്പ് ഇതിൽ നന്നായി ഒന്ന് യോജിച്ച ശേഷം 1 ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്ചെയ്യുക. ഇത് ഇനി ഒരു 5 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. ശേഷം നന്നായി കുറുകി വന്ന മസാലയിലേക്ക് 2 കപ്പ് ഫ്രോസൺ ഗ്രീൻ പീസ് ഇടുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഗരംമസാല, 1 ടേബിൾ സ്പൂൺ ബട്ടർ എന്നിവ ചേർത്ത് ഇളക്കി ഓഫ് ചെയ്യാം. ടേസ്റ്റി ദാഭ സ്റ്റൈൽ ഗ്രീൻ പീസ് മസാല റെഡി.