കറികൾക്ക് രുചിയും മണവും കൂട്ടാൻ നമ്മൾ ഉപയോഗിക്കാറുള്ള സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. രുചിക്കൂട്ടിൽ ഉപയോഗിക്കാൻ മാത്രമല്ല ഗ്രാമ്പൂവിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. പാരമ്പര്യമായി ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദിവസവും ഒരു ഗ്രാമ്പൂ കഴിക്കുന്നത് നല്ലതാണ്. ഗ്രാമ്പൂ ഓയിൽ ഉപയോഗിച്ചാലോ ഗ്രാമ്പൂ ചവച്ചാലോ പല്ലുവേദനയ്ക്ക് ആശ്വാസം ലഭിക്കും. ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റിനിർത്തും. കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഇത് സഹായിക്കും. ശ്വാസകോശാർബുദം തടയാനും സഹായിക്കുന്നു. പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. ഗ്രാമ്പൂവിലെ ആന്റി മൈക്രോബിയൽ ഘടകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ദിവസവും ഒരു ഗ്രാമ്പൂ കഴിക്കുന്നത് ബാക്ടീരിയൽ, വൈറസ്, ഫംഗൽ അണുബാധകളെയും ചെറുത്ത് നിർത്തും. ഗ്രാമ്പൂ ദിവസവും ചവയ്ക്കുന്നതിലൂടെ വായിലെ ദോഷകരമായ ബാക്ടീരിയകളും നശിക്കും.