ചേരുവകൾ
പൈനാപ്പിൾ -1 1/2cup
മുന്തിരി -15
ഏത്തക്ക -1 small
മഞ്ഞൾ പൊടി -1/4tsp
മുളക് പൊടി -1/2tsp
കടുക്-1/2tsp
വെളിച്ചെണ്ണ -3tbsp
തൈര് -8tbsp
Dry red chilli-4
പച്ചമുളക്- 2
തേങ്ങ തിരുമിയത് -3/4cup
ജീരകം -1/4tsp
പഞ്ചസാര -2tbsp
കറിവേപ്പില
വെള്ളം -3/4cup
ഉപ്പ് –
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ പച്ചടി തയ്യാറാക്കാനായി ആദ്യം ഒരു പൈനാപ്പിൾ തൊലിയെല്ലാം കളഞ്ഞ് ചെറിയ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. എന്നിട്ട് ഇതൊരു കുക്കറിലേക്കിട്ട് അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ചെറുതീയിൽ 4 വിസിൽ വരുന്നവരെ ഒന്ന് വേവിച്ചെടുക്കുക. അടുത്തതായി ഒരു മൺകല ചട്ടിയിൽ ചെറിയ പഴം, കറിവേപ്പില, കുറച്ച് ചൂടുവെള്ളം എന്നിവയും കുക്കറിൽ വേവിച്ചെടുത്ത പൈനാപ്പിൾ കൂടി ചേർത്ത് ഒരു 5 മിനിറ്റ് വേവിക്കുക. ഇനി നമുക്ക് ഇതിലേക്കാവശ്യമായിട്ടുള്ള തേങ്ങയുടെ അരപ്പ് തയ്യാറാക്കാം. അതിനായി തേങ്ങ , ചെറിയ ജീരകം, പച്ചമുളക്, കടുക് തൈര് എന്നിവ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. എന്നിട്ട് ഇത് വേവിച്ച് വച്ച പച്ചടിക്കൂട്ടിലേക്ക് ചേർക്കുക. ഒരു 15 കറുത്ത മുന്തിരിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു മിക്സിയിൽ തൈര് ഒഴിച്ച് പതിയെ വിപ്പ് ചെയ്തെടുക്കുക. എന്നിട്ട് പച്ചടിയിലേക്ക് പഞ്ചസാരയും ഇപ്പോൾ വിപ്പ് ചെയ്ത തൈരും കൂടി ചേർത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്.