ചായയ്ക്കൊപ്പം കറുമുറാ കഴിക്കാന്‍ പപ്പടബോളി ഉണ്ടാക്കിയാലോ. ചായക്കട സ്പെഷ്യൽ പപ്പടബോളി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
- ഇടത്തരം പപ്പടം 25
- പുട്ടിന്റെ അരിപ്പൊടി – 1 കപ്പ്
- മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
- കായംപൊടി – 1 ചെറിയസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- ജീരകം, വെളുത്ത എള്ള് ഓരോ ചെറിയ സ്പൂണ്‍ വീതം
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പപ്പടം വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ അരിപ്പൊടി, മുളകുപൊടി, കായംപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് പാകത്തിനു വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കിവെയ്ക്കണം. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കാം.
STORY HIGHLIGHT: pappada boli