കുണ്ടറ ആലീസ് വധക്കേ സില് കുറ്റവിമുക്തനാക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ ഗിരീഷ് കുമാറിന് നോട്ടീസ് അയച്ചു. ആലീസ് വധക്കേസില്‍ പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പത്ത് വര്‍ഷത്തിലധികമാണ് ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത്.
2013ലാണ് മോഷണ ശ്രമത്തിനിടെ കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ് വര്‍ഗീസ്(57)കൊല്ലപ്പെടുന്നത്. തുടര്‍ന്ന് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാര്‍ പിടിയിലായി. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്തെന്നായിരുന്നു കേസ്.
മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ സഹതടവുകാരില്‍നിന്നാണ് ഒറ്റയ്ക്കു താമസിക്കുന്ന ആലീസിനെ കുറിച്ചും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും കുറിച്ചും ഗിരീഷ് അറിയുന്നതെന്നും ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഗിരീഷ് ആലീസിനെ കൊലപ്പെടുത്തി എന്നുമായിരുന്നു പോലീസ് ഭാഷ്യം. കേസില്‍ പത്തുവര്‍ഷത്തിലധികമാണ് ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.