ചേരുവകൾ
ചെമ്മീൻ അര കിലോ, കശ്മീരി മുളക് 8 എണ്ണം, ബെടുകി മുളക് 5 എണ്ണം, മല്ലി ഒരു ടേബിൾ സ്പൂൺ, പെരുംജീരകം ഒരു ടീസ്പൂൺ, കുരുമുളക് ഒരു ടീസ്സ്പൂൺ, ജീരകം അര ടീസ്പൂൺ, ഉലുവ കാൽ ടീസ്പൂൺ, ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കഷണം,വെളുത്തുള്ളി 9 അല്ലി, വാളൻപുളി വെള്ളം 2 ടേബിൾ സ്പൂൺ, നെയ്യ് 3 ടേബിൾ സ്പൂൺ, പഞ്ചസാര ഒരു നുള്ള്, കറിവേപ്പില 2 തണ്ട്, സവാള വലുത് ഒരെണ്ണം, ഉപ്പ് ആവശ്യത്തിന്, ശർക്കര ചിരകിയത് ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള പാനിൽ കശ്മീരിമുളകു മുതൽ ഉലുവ വരെയുള്ളവ ചേർത്ത് ചെറു തീയിൽ ചൂടാക്കി മിക്സി ജാറിൽ ഇഞ്ചി മുതൽ കറിവേപ്പില വരെയുള്ളവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അടി കട്ടിയുള്ള പാനിൽ നെയ്യൊഴിച്ച് അരിഞ്ഞ സവാള ചേർത്ത് ചെറുതീയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് അരപ്പു ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം, വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് കുറച്ചു നെയ്യും ശർക്കരയും ഒരു തണ്ട് കറിവേപ്പിലയും ഇട്ട് വരട്ടി എടുക്കാം.