ഏറെ ഗുണങ്ങളുള്ള പപ്പായയിൽ നിരവധി പോഷക ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. വിശപ്പും ദാഹവും പമ്പകടക്കും ഈ പപ്പായ സ്മൂത്തി കഴിക്കുകയാണെങ്കിൽ.
ചേരുവകൾ
- പപ്പായ – കഷ്ണങ്ങളായി മുറിച്ചത്
- പഴം- 1 ചെറുത്
- യോഗാർട്ട് – അര കപ്പ്
- ഓറഞ്ച് ജ്യൂസ് – അര കപ്പ്
- തേൻ – മധുരത്തിന്
- ഐസ് ക്യൂബ്സ് – തണുപ്പിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് കഷണങ്ങളാക്കിയ പപ്പായ, പഴം, യോഗാർട്ട്, ഓറഞ്ച് ജ്യൂസ്, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം തേൻ കൂടി ഒഴിച്ച് നന്നായി ഇളക്കി ഒരു ഗ്ലാസിലേക്ക് പകരുക.
STORY HGHLIGHT: papaya smoothie