ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരിലും കണ്ടുവരുന്ന വലിയൊരു പ്രശ്നമാണ് നര. പ്രായമേറിയതിന്റെ ലക്ഷണമാണ് നര എന്ന് പറയാറുണ്ടെങ്കിലും ജീവിതശൈലിയുടെയും ടെൻഷൻ അനുഭവിക്കുന്നതിന്റെയും ഒക്കെ ഭാഗമായി നര വരാറുണ്ട്. നിരവധി പരീക്ഷണങ്ങൾ നടത്തി മടുത്തുപോയവരാണ് പലരും. കെമിക്കലുകൾ ഉപയോഗിച്ച് മുടിയുടെ നിറം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ അതു മുടിയുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും. പ്രകൃതിദത്തമായ ചില പൊടിക്കൈകൾ ഉണ്ട്, നരയെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഇവക്ക് കഴിയും.
മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ബദാം ഓയിൽ. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ മുടിക്ക് വളരെയധികം ഗുണമുള്ളതാണ്. ബദാം ഓയിൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അകാലനര ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിയുടെ നര മാറ്റാൻ മറ്റൊരു വഴി – രാത്രിയിൽ അൽപ്പം ഹെർബൽ ഹെന്ന വെള്ളത്തിൽ മികസ് ചെയ്തു വക്കുക. പിറ്റേ ദിവസം, ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബദാം ഓയിൽ ചേർത്ത് മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് നേരം വെച്ചശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് തല കഴുകാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി കട്ടൻ ചായ നമുക്ക് മുടിയിൽ ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ നര കുറക്കുന്നതിനും മുടിക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാരണം കട്ടൻ ചായയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ഇത് മുടിയുടെ കറുപ്പ് നിറത്തെ നമുക്ക് വീണ്ടെടുക്കാവുന്നതാണ്.