ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയ മല്ലി പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും മല്ലിയ്ക്ക് ഉണ്ട്. പതിവായി മല്ലിവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ പലതാണ്.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മല്ലി. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. മല്ലിവെള്ളം ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒന്നാണ് മല്ലിയും മല്ലിയിലയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. അതിനാൽ പ്രമേഹമുള്ളവർ ദിവസവും മല്ലി വെള്ളം കുടിക്കുന്നത് പതിവാക്കുക.
മല്ലിവെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. എക്‌സീമ പോലുള്ള ചർമരോഗങ്ങൾക്കും ഏറെ ഗുണകരമാണ് മല്ലി. ഇതിൻറെ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിൽ കുരുക്കളുണ്ടാകുന്നത് തടയുകയും ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ പുരാതന കാലം മുതൽ മല്ലിയിലയുടെ വെള്ളം ഉപയോഗിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ ശമിപ്പിക്കാനും, വയറുവേദന കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാർന്ന ചർമ്മം കൈവരിക്കാൻ സഹായിക്കും. ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാന്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയാനും മല്ലിവെള്ളം ഗുണം ചെയ്യും. മല്ലി വെള്ളത്തില്‍ കുറച്ച് ജീരകം കൂടി ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്.
STORY HIGHLIGHT: drink coriander water daily its benefits are numerous