വാർത്ത അവതാരികമാരിൽ പ്രേക്ഷകരുടെ പ്രിയ അവതാരിക തന്നെയാണ് ട്വന്റി ഫോർ വാർത്ത ചാനലിലെ ന്യൂസ് റീഡർ ക്രിസ്റ്റീന ചെറിയാൻ. എപ്പോഴും തെളിഞ്ഞ മുഖത്തോടെ കാണുന്ന ക്രിസ്റ്റീനയുടെ വാർത്ത അവതരണ വേളയ്ക്കിടയിൽ തന്റെ അമ്മ നഷ്ടമായതറിഞ്ഞ നിമിഷത്തെക്കുറിച്ചുള്ള ഓർമ്മകൾ മിൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ക്രിസ്റ്റീന.
‘ഞാൻ വാർത്തയുടെ ഇടവേളകളിൽ ഫോൺ എടുക്കില്ല. പക്ഷെ ഹസ്ബൻഡ് ആ സമയത്ത് വിളിച്ചപ്പോൾ ഞാൻ എടുത്തപ്പോൾ മമ്മിയ്ക് സീരിയസ് ആണ് എന്ന് പറഞ്ഞു. മമ്മിയ്ക്ക് സീരിയസ് ആണെന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ഒരു വെള്ളിടിവെട്ടി. പക്ഷെ ആ ഇടവേളക്ക് ശേഷം വെൽകം ബാക്ക് പറഞ്ഞു, ചിരിച്ചുകൊണ്ട് തന്നെ നമസ്കാരം പറഞ്ഞു. എനിക്കറിയാം എന്റെ മമ്മി പോയി ആ ഫീൽ എന്റെ മനസ്സിൽ ഉണ്ട്. ചിരിച്ചുകൊണ്ട് തന്നെ വാർത്ത വായിച്ച് പുറത്തിറങ്ങി. കുറെ കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് മമ്മി മരിച്ചു എന്നുള്ളത്. ഞാൻ ആ സമയം ദിലീപിന്റെ ജോക്കർ സിനിമയിലെ കോമാളിയെ ഒക്കെ ഓർത്തു. പിന്നെ നാലാമത്തെ ദിവസം തന്നെ വീണ്ടും ജോലിക്ക് വരുകയും ഇന്റർവ്യൂ ചെയുകയും ഒക്കെ ചെയ്തു. അതിൽ നിന്ന് ഒരുപാട് മാറി നിന്നിട്ട് കാര്യമില്ല. നമ്മൾ ചെയ്യണ്ട കാര്യങ്ങൾ ചെയുക.’
ആളുകൾ കാണുന്ന രീതിയിലുള്ള ഒരു സ്നേഹപ്രകടനങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. പക്ഷെ എന്റെ ജീവിതത്തിൽ അമ്മ എന്താണെന്ന് അതിന് ശേഷമാണ് ഞാൻ മനസിലാക്കിയതെന്നും ക്രിസ്റ്റീന പറഞ്ഞു.
STORY HIGHLIGHT: christina cherian