യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. നായക കഥാപാത്രങ്ങൾ പോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ചില നടൻമാരിലൊരാളാണ് ആസിഫ് അലി. കിഷ്കിന്ധാ കാണ്ഡമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ താൻ ഷോട്ടിൽ നിൽക്കുമ്പോൾ ആരെങ്കിലും തന്നെ ശല്യം ചെയ്താൽ ദേഷ്യം വരുമെന്ന് പറയുകയാണ് ആസിഫ്. ഷോട്ടിൽ നിൽക്കുമ്പോൾ പുറകിൽ നിന്ന് ഒരാളുടെ ഫോൺ റിങ് ചെയ്താൽ പോലും താൻ പൊട്ടിത്തെറിക്കുമെന്ന് ആസിഫ് പറയുന്നു. എന്നാൽ പിന്നീട് താൻ സോറി പറയുമെന്നും ആസിഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ”ഞാൻ ഷോട്ടിൽ നിൽക്കുമ്പോൾ പുറകിൽ നിന്ന് ഒരാളുടെ ഫോൺ റിങ് ചെയ്താൽ ഞാൻ പോലും റിയലൈസ് ചെയ്യുന്നതിന് മുന്നേ ഞാൻ പൊട്ടിത്തെറിക്കും. ഞാൻ തിരിച്ച് ചീത്ത വിളിച്ചിരിക്കും. അത് കഴിഞ്ഞിട്ട് ആണ് പിന്നെ എനിക്കും പ്രശ്നവമാകും, എന്റെ മൂഡ് പോകും, ഞാൻ പോയി സോറി പറയും, പക്ഷെ എനിക്ക് ആ മോമെന്റിൽ എനിക്ക് അങ്ങനെ ചെയ്യാതിരിക്കാൻ പറ്റത്തില്ല- ആസിഫ് പറയുന്നു.
ഓണം റിലീസായി തീയറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലിക്ക് പുറമെ വിജയരാഘവന്, അപര്‍ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.