Health

രാവിലെ വെറും വയറ്റിൽ അൽപം നെയ്യ് കഴിക്കൂ, ​ഗുണങ്ങൾ നിരവധി

ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്.  ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും അസിഡിറ്റിയെ തടയാനും എല്ലാം ഇങ്ങനെ നെയ്യ് കഴിക്കുന്നത് സഹായിക്കും. ദഹനം കൃത്യമായില്ലെങ്കിൽ തന്നെ പലവിധത്തിലുള്ള ശാരീരിക, ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് നെയ്യ് വെറും വയറ്റിൽ കഴിക്കുന്നതിലൂടെ മാറിക്കിട്ടും. മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. കാരണം, നെയ്യിൽ ഹെൽത്തി ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതുപോലെ, ശരീരത്തിന് വേണ്ട ഊർജവും നൽകുന്നു. ഒരു സ്പൂൺ നെയ്യിൽ 112 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ 0.04 ഗ്രാം പ്രോട്ടീൻ, വിറ്റാമിനുകൾ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകൾ, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താനും നെയ്യിന്റെ ഉപയോ​ഗം സഹായിക്കും. നെയ്യ് മിതമായ അളവിൽ കഴിക്കുമ്പോഴാണ് ഈ പറയുന്ന ​ഗുണങ്ങൾ ലഭിക്കുക. നെയ്യിന്റെ അളവ് അമിതമായാൽ കൊഴുപ്പ് അടിഞ്ഞ് മറ്റ് ശാരീരികപ്രശ്നങ്ങൾക്ക് ഇത് വഴിവെക്കും.

Tags: HEALTHGHEE