വളരെ എളുപ്പത്തിൽ രുചികരമായൊരു ബർഫി തയ്യാറാക്കിയാലോ? അതും ഓട്സ് വെച്ച്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഓട്സ് പൊടിച്ചത് -ഒരു കപ്പ്
- പാൽപ്പൊടി -ഒരു കപ്പ്
- പഞ്ചസാര പൊടിച്ചത് -അര കപ്പ്
- പാൽ- ഒരു കപ്പ്
- ഉപ്പ് -ഒര് നുള്ള്
- നെയ്യ് -2 ടേബിൾസ്പൂൺ
- ഏലക്ക പൊടി -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നെയ്യ് ഒഴികെ ബാക്കി എല്ലാ ഇൻഗ്രീഡിയന്റ്സും ഒരു പാനിലേക്കിട്ട് ലോ ഫ്ലെമിൽ ഇളക്കികൊണ്ടിരിക്കുക. പാത്രത്തിൽ നിന്ന് വിട്ടു പോരുന്ന പരുവമാകുമ്പോൾ നെയ്യ് ചേർത്ത് ഫ്ലെയിം ഓഫ് ചെയണം. ചൂടാറിയ ശേഷം ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാവുന്നതാണ്. ബദാമോ, പിസ്തയോ വെച്ച് അലങ്കരിക്കാം.