നാടൻ കടല വരട്ടിയത്തിന്റെ സ്വാദ് അതൊന്ന് വേറെ തന്നെയാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. ചോറുണ്ണാൻ ഇതു മാത്രം മതി. പാത്രം കാലിയാവുന്ന വഴി അറിയില്ല.
ആവശ്യമായ ചേരുവകൾ
- കടല 1 കപ്പ് (രാത്രി കുതിർത്തിയത്)
- വെള്ളം 1.5 കപ്പ്
- വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ
- ചതച്ച മുളക് പൊടി 2 ടേബിൾസ്പൂൺ + 1/2 ടേബിൾസ്പൂൺ
- മല്ലിപൊടി 1.5 ടേബിൾസ്പൂൺ + 1/2 ടേബിൾസ്പൂൺ
- കറിവേപ്പില
- അഭിരുചിക്കനുസരിച്ച് ഉപ്പ്
- തേങ്ങകൊത്ത്ഒ രു മുഴുവൻ തേങ്ങയുടെ പകുതി
തയ്യാറാക്കുന്ന വിധം
ആദ്യം കടല പ്രഷർകുക്ക് (4 വിസിൽ )ചെയ്യുക. 1.5 കപ്പ് വെള്ളത്തിൽ. ഒരു കടായി ചൂടാക്കി 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് 12 അരിഞ്ഞ ചെറിയ ഉള്ളി 1/2 കപ്പ് തേങ്ങ കഷ്ണങ്ങൾ ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2 ടേബിൾസ്പൂൺ ചതച്ച മുളകും ചേർത്ത് വഴറ്റുക. ഇപ്പോൾ 1.5 ടേബിൾസ്പൂൺ മല്ലിപൊടി ചേർത്ത് നന്നായി ഇളക്കുക. വേവിച്ച കടല വെള്ളത്തോടെ ചേർത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം അതേ പാത്രത്തിൽ കടല ഒരു വശത്തേയ്ക്ക് നീക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. 1/2 ടീസ്പൂൺ മുളക് പൊടിയും മല്ലിപൊടിയും ചേർത്ത് വഴറ്റി നന്നായി ഇളക്കുക. കുറച്ച് കറിവേപ്പില കൂടി ചേർത്ത്ചെ മിക്സ് ചെയ്യുക. രുചിയുള്ള കടല വരട്ടിയത് തയ്യാർ.