ബോളിവുഡ് താരം സല്മാന് ഖാനെതിരായ വധഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സല്മാന് ഖാന്. നവംബര്‍ 7നാണ് മുംബൈ സിറ്റി പോലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ‘ 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ ‘മെയിന്‍ സിക്കന്ദര്‍ ഹുന്‍’ എന്ന ഗാനത്തിന്റെ ഗാനരചയിതാവിനെ ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയിലാക്കും, സല്മാന് ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണം” എന്ന ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം വന്ന മൊബൈല്‍ നമ്ബര്‍ ക്രൈംബ്രാഞ്ച് റായ്ച്ചൂരില്‍ കണ്ടെത്തി. കര്‍ണാടകയില്‍ എത്തിയ മുംബൈ പൊലീസ് സംഘം നമ്ബര്‍ ഉടമയായ കര്ഷകന് വെങ്കിടേഷ് നാരായണനെ ചോദ്യം ചെയ്തതപ്പോള്‍. സാധാരണ ഒരു ഫോണാണ് അതെന്നും. അതില്‍ വാട്ട്സ്ആപ്പ് പോയിട്ട് ഇന്റര്‍നെറ്റ് പോലും കിട്ടില്ലെന്നും വ്യക്തമായി.
എന്നാല്‍ ഈ ഫോണ്‍ പരിശോധിച്ച പൊലീസ് അതില്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒടിപി സന്ദേശമായി ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കി. നവംബര്‍ 3 ന് ഒരു അപരിചിതന് ഒരു മാര്‍ക്കറ്റില്‍ വച്ച് തന്നെ സമീപിച്ചു, ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോ എന്ന് ചോദിച്ചതായി നാരായണ്‍ പോലീസിനോട് പറഞ്ഞു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം റായ്ച്ചൂരിനടുത്ത് മാനവി ഗ്രാമത്തില്‍ വച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.
ട്വിസ്റ്റ് അപ്പോളാണ് മനസിലായത് സല്മാന് ഖാന് ചിത്രത്തിലെ ഗാന രചയിതാവായ സൊഹൈല്‍ പാഷ (24)യാണ് പ്രതിയെന്ന്. പാട്ട് വൈറലാകാനും, തനിക്ക് പ്രശസ്തി കിട്ടാനുമാണ് പാഷ ഭീഷണി അയച്ചതെന്ന് പോലീസ് പറഞ്ഞു. പാഷയെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.