പ്രായം 51 ആയെങ്കിലും ഇന്നും ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക. യോഗയും വ്യായാമവും കൃത്യമായ ഡയറ്റുമെല്ലാം പിൻതുടരുന്ന താരം. ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്ക് എന്നും ഒരു മാതൃകയാണ് മലൈക അറോറ. ഇപ്പോഴിതാ, താരം പിന്തുടരുന്ന നവംബർ ചലഞ്ചിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക.
‘മദ്യം കഴിക്കില്ല, എട്ടു മണിക്കൂർ ഉറങ്ങും, ഒരു മെന്ററെ കണ്ടെത്തും, എല്ലാ ദിവസവും വ്യായാമം ചെയ്യും, ദിവസം 10000 സ്റ്റെപ്പ് നടക്കും, പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കില്ല, എട്ടു മണിയ്ക്ക് ശേഷം ഭക്ഷണം കഴിക്കില്ല, രാവിലെ 10 മണിയാവും വരെ ഫാസ്റ്റ് ചെയ്യും, ടോക്സിക് മനുഷ്യരെ ഒഴിവാക്കും…’ ഇങ്ങനെ പോകുന്നു താരം പിന്തുടരുന്ന നവംബർ ചലഞ്ച്.
View this post on Instagram
നിരവധി പേരാണ് പോസ്റ്റിന് താഴെ കമെന്റുമായി എത്തിയത്. ടോക്സിക് മനുഷ്യരെ ഒഴിവാക്കും എന്ന അവസാനത്തെ പോയിന്റ് എക്സ് ബോയ് ഫ്രണ്ട് അർജുൻ കപൂറിനെ ഉദ്ദേശിച്ചല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. അടുത്തിടെയാണ്, മലൈകയും ബോയ് ഫ്രണ്ടായ അർജുൻ കപൂറും വേർപിരിഞ്ഞത്. മലൈകയുമായി പിരിഞ്ഞ കാര്യം അർജുൻ തന്നെയാണ് വെളിപ്പെടുത്തിയത്.
STORY HIGHLIGHT: malaika arora reveals her november plans