ശരീരഭാരവും കൊഴുപ്പും കുറയ്ക്കാൻ ഡയറ്റെടുക്കുന്നവർക്കായി ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കഴുകി വൃത്തിയാക്കിയ ചിക്കനിലെ വെള്ളം നന്നായി വാർത്തെടുക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ഉപ്പ്, ഇഞ്ചി-വെളുത്തിള്ളി പേസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചിക്കനിൽ പുരട്ടുക. ഇത് കുക്കറിലേക്കിട്ട് ഒരു വിസിൽ വരുത്തുക. വെന്തുവന്ന ചിക്കൻ ഒരു പാനിലേക്ക് മാറ്റി മീഡിയം, ലോ ഫെയിമിൽ ഇട്ട് മൊരിയിച്ചെടുക്കുക. എണ്ണ ചേർക്കാത്തതിനാൽ തന്നെ വലിയ രീതിയിൽ മൊരിഞ്ഞു വരില്ല. എങ്കിലും സ്വാദ് വ്യത്യസ്തമായിരിക്കും