ബോളിവുഡ് താരങ്ങളിൽ പ്രധാനിയും ഫിറ്റ്നസ് താരവുമാണ് മലൈക അറോറ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. അതിന്റെ പ്രധാന കാരണം അച്ഛന് അനില്‍ മെഹ്തയുടെ മരണം തന്നെയായിരുന്നു. തന്റെ മാനസികാവസ്ഥയെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
‘അച്ഛന്റെ വേര്‍പാട് തന്നെ തളര്‍ത്തിയെന്നും മാനസികാരോഗ്യത്തിനായാണ് ജോലിയില്‍ പ്രവേശിച്ചത് എന്നുമാണ് നടി പറഞ്ഞത്. നമ്മള് എല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. എന്റെ അച്ഛനും ആഗ്രഹിക്കുന്നത് അതാണ്. ഇത് അത്ര എഴുപ്പമായിരുന്നില്ല പക്ഷേ മുറിവുണങ്ങാന്‍ സമയം കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ്. ജോലിയിലേക്ക് തിരിച്ചുവന്നത് ശ്രദ്ധയോടെ ഇരിക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചു. കൂടാതെ അമ്മയ്ക്കും കുടുംബത്തിനു വേണ്ടി നില്‍ക്കണം എന്ന ചിന്തയും എന്നിലുണ്ടാക്കി. എനിക്ക് വളരെ സ്പെഷ്യലായ ഒരു വര്‍ക്കിനെക്കുറിച്ച് ഞാന്‍ ഉടന്‍ പ്രഖ്യാപനം നടത്തും. അത് എന്റെ അച്ഛനു വേണ്ടിയുള്ളതായിരിക്കും’ മലൈക പറഞ്ഞു.
രണ്ടുമാസം മുമ്പാണ് ബാന്ദ്രയിലെ ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് അനില്‍ മേഹ്ത മരിച്ചത്. ഇപ്പോള്‍ രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി ഫാഷന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലൈക.
STORY HIGHLIGHT: malaika arora on returning to work after fathers death