ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിയെത്തിയാലും മാറ്റമുണ്ടാവില്ലെന്നായിരുന്നു പ്രസ്ഥാവന. ജമ്മു കശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീരിലെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിയെത്തിയാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഷാ പറഞ്ഞു.
ശ്രീനഗറിലെ ലാല്‍ ചൗക്കിലെ സന്ദര്‍ശനത്തിനിടെ താന്‍ ഭയന്നിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച അമിത് ഷാ, ”ഷിന്‍ഡേ ജി, നിങ്ങളുടെ കൊച്ചുമക്കളോടൊപ്പം ഇപ്പോള്‍ കശ്മീരിലേക്ക് പോകൂ, നിങ്ങള്‍ക്ക് ഒരു ദോഷവും വരില്ല.””സോണിയ-മന്മോഹന് ഭരണത്തിന്റെ 10 വര്‍ഷങ്ങളില്‍, തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമായി വന്ന് ഇവിടെ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിരുന്നു,” ഷാ കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ മറ്റൊരു റാലിയില്‍ കേന്ദ്രമന്ത്രി സമാനമായ പരാമര്‍ശം നടത്തി, ”രാഹുല്‍ ഗാന്ധിയുടെ നാലാം തലമുറയ്ക്ക് പോലും കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ല”. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അവര്‍ പ്രമേയം പാസാക്കി. രാഹുല്‍ ഗാന്ധിയുടെ നാലാം തലമുറയ്ക്ക് പോലും കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി മോദി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ബുല്‍ധാന.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ‘പാകിസ്ഥാന്റെ ഭാഷ’ സംസാരിക്കുകയാണെന്ന് ആരോപിച്ച് പൂനെയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ‘നിങ്ങളുടെ ആഗ്രഹങ്ങളും അനുഗ്രഹങ്ങളും കാരണം, നിങ്ങളുടെ സേവകന് മോദി ആര്‍ട്ടിക്കിള്‍ 370 മണ്ണില്‍ കുഴിച്ചിട്ടു. ആര്‍ട്ടിക്കിള്‍ 370 രാജ്യത്തെ വിഭജിക്കാന്‍ പ്രവര്‍ത്തിച്ചു; അത് കശ്മീര്‍ താഴ്വരയില് വിഘടനവാദ പ്രസ്ഥാനത്തിന് ഇടം നല്കി,’ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.